HONESTY NEWS ADS

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നു; തമിഴ്നാട്ടിൽ ഒന്നരലക്ഷം ഏക്കർ കൃഷിഭൂമി തരിശായി

ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ. ജലവിതരണം മുടങ്ങിയതോടെ ഒന്നരലക്ഷം ഏക്കർ കൃഷി ഭൂമി തരിശായി. മറ്റ് ജോലികളിലേക്ക് തിരിയേണ്ട അവസ്ഥയിലാണ് കർഷകർ.


മുല്ലപ്പെരിയാർ അണക്കെട്ടാണ് തേനി ഉൾപ്പെടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കാർഷിക ജീവിതം താങ്ങി നിർത്തുന്നത്. തേനിയിൽ 14,700 ഏക്കർ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്. സാധാരണയായി ജൂൺ ഒന്നിന് കാർഷിക ആവശ്യങ്ങൾക്കായി അണക്കെട്ട് തുറക്കുമെങ്കിലും ഇത്തവണ വെള്ളമില്ലെന്ന കാരണത്താൽ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ വയലൊരുക്കൽ ഉൾപ്പെടെ പ്രാരംഭ കാർഷിക പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാതെ വന്നതോടെയാണ് ഭൂമി തരിശായത്. മുൻപുണ്ടായിരുന്ന ജലശേഖരം ആസൂത്രണം ഇല്ലാതെ തുറന്ന് വിട്ടതും ഈ വർഷം മതിയായ മഴ ലഭിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകരുടെ ആരോപണം.


മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്തിയാൽ വരൾച്ചക്കാലത്തും കൃഷിയിറക്കാൻ കഴിയുമെന്നാണ് തമിഴ്നാടിൻ്റെ വാദം. ജലക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച പലരും കടുത്ത പ്രതിസന്ധിയിലാണ്. ആശങ്ക പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് ആവശ്യം.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



ACHAYANS GOLD KATTAPPAN



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS