HONESTY NEWS ADS

ഇടുക്കി ചേലച്ചുവടിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി: നിയന്ത്രണം നഷ്ട്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ചേലച്ചുവട്ടിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ പേയ്ക്കൽ സന്തോഷിനെ (50) ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


​ചേലച്ചുവട്ടിലേക്ക് വരുന്നതിനിടെ സി.എസ്.ഐ. ആശുപത്രിക്ക് സമീപത്തുവെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന ചേലച്ചുവട്ടിലെ ഹരിശ്രീ വ്യാപാര സ്ഥാപന ഉടമ പുതുക്കുന്നത്ത് രവി (55), ഭാര്യ സുഷമ (50) എന്നിവർക്കാണ് പരിക്കേറ്റത്. സുഷമയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവിക്ക് നിസ്സാര പരിക്കുകളോടെ പ്രാഥമിക ചികിത്സ നൽകി.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


SAFIYA MEGA MART - CHERUTHONI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS