ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെയാണ് അവധി ബാധകമാവുക. അതേസമയം, അവധി കാരണം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഇത് പരിഹരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





