HONESTY NEWS ADS

ജനസൗഹൃദമാകാൻ 'എൻ്റെ പൊലീസ് സ്റ്റേഷൻ'; സ്റ്റേഷൻ ചുമതല ഇനി എസ്ഐമാർക്ക്, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആഗസ്റ്റ് 15 മുതൽ സമഗ്രമാറ്റം

ആഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ വൻ മാറ്റം


സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ ആഗസറ്റ് 15 മുതൽ സമഗ്രമാറ്റം. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി 'എൻ്റെ പൊലീസ് സ്റ്റേഷൻ' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്എച്ച്ഒ സംവിധാനത്തിലും മാറ്റം കൊണ്ടുവരും. സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് കൈമാറും. പ്രധാനപ്പെട്ട 63 സ്റ്റേഷനുകളുടെ ഭരണം മാത്രം ഇൻസ്പെക്ടർമാരായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.


അതേസമയം, എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയത് എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരെയും പ്രത്യേകം സഹായിച്ചിട്ടില്ല. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ കൃത്യമായ കാരങ്ങള്‍ പറയാത്തതുകൊണ്ടാവും പരാമർശം വന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS