HONESTY NEWS ADS

വാടകത്തർക്കം; ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ പോയ സമയത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടും കടയും ഉടമകൾ ഇടിച്ചുനിരത്തി

വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി


കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. വാടകക്കാരായ ദമ്പതികൾ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഈ ക്രൂരത നടന്നത്. അബ്ദുൽ വാഹിദും സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചു വന്നിരുന്ന കടയോട് കൂടിയ വീടാണ് ഉടമകൾ പൂർണ്ണമായും തകർത്തത്.


വാടകക്കാരും ഉടമകളും തമ്മിൽ വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തങ്ങൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഉടമസ്ഥർ ഈ ക്രൂരത കാട്ടിയതെന്ന് ദമ്പതികൾ പറഞ്ഞു. അൻവർ, ദിൽവർ എന്നിവരുടെ നേതൃത്വത്തിലാണ് വീട് തകർത്തതെന്നും ദമ്പതികൾ ആരോപിക്കുന്നു. വീട് തകർത്തതോടെ ഇവരുടെ വസ്ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും അടക്കം അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


CAKES N BAKES- HOME MADE CAKES



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS