HONESTY NEWS ADS

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന സെപ്റ്റംബർ ഒന്നിന്; സമ്പൂർണ പരിശോധനയില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും


സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. സുപ്രീംകോടതി നിർദേശിച്ചത് പോലെ സമ്പൂർണ സുരക്ഷ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കും. കേസ് നടത്തിപ്പിനായി പുതിയ അഭിഭാഷകസംഘത്തെയും കേരളം നിയോ​ഗിച്ചു.അണക്കെട്ടിലെ പരിശോധനയ്ക്ക് ശേഷം കേരളം ഉന്നതതല യോഗം വിളിക്കും.


മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ കേരളത്തിന് ആശങ്കയുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഡാമിന്റെ സുരക്ഷ വീണ്ടും പരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് പുതിയ ഡാം എന്നതാണ് നിലപാട്. അതിന് അനുകൂലമായ തീരുമാനം സുപ്രീംകോടതിയിൽനിന്നോ തമിഴ്നാടിന്റെ ഭാ​ഗത്തുനിന്നോ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ നിലവിലെ ഡാം സുരക്ഷിതമാണ് എന്ന് കണക്കാക്കുന്നതിൽ നമുക്ക് നിശ്വാസമില്ല. അതുകൊണ്ടാണ് സുരക്ഷ പരിശോധിക്കണമെന്നത് ആവർത്തിച്ച് ഉന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS