HONESTY NEWS ADS

ബസിലെ കനത്ത തിരക്ക്: കെഎസ്ആർടിസിയിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണു; തലയ്ക്കും കാലിനും പരിക്ക്

വിദ്യാർഥിനി കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണു


കൊല്ലത്ത് വിദ്യാർഥിനി കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണു. പോളിടെക്നിക് വിദ്യാർഥിയായ കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. കല്ലറ പഴയചന്ത ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കല്ലറയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുറകുവശത്തെ ഡോർ തുറന്നാണ് വിദ്യാർഥി റോഡിലേക്ക് വീണത്. അപകടത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിനുള്ളിൽ നല്ല തിരക്കായിരുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


PRINT DESIGNS CHERUTHONI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS