സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് ആയിരത്തിലേറെ രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്ന് വിലയില്‍ നേരിയ വര്‍ധന. ഒരു ഗ്രാമിന് 15 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വര്‍ധന. പവന് 120 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,080 രൂപയായി. ഗ്രാമിന് ഇന്ന് 14,010 രൂപയും നല്‍കേണ്ടതായി വരും. ഡോളര്‍ ശക്തമായതും യുഎസ് ബോണ്ട് യീല്‍ഡ് ഉയരുന്നതും സ്വര്‍ണവിലയില്‍ ആഗോളതലത്തില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. ഒരു ദിവസം തന്നെ സ്വര്‍ണവിലയില്‍ പല തവണ മാറ്റം വന്ന ആഴ്ചയാണ് ഇത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,11,960 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 13,995 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


