ഇടുക്കി ഏലപ്പാറയ്ക്ക് സമീപം നാലാം മൈലിലാണ് ദാരുണമായ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ സമീപത്തെ ചിന്നാർ പുഴയിലേക്ക് മറിയുകയായിരുന്നു. അടൂർ സ്വദേശിയായ അഭിഷേക് എസ്. നായർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യ, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
വിനോദയാത്രയ്ക്കായി ഇടുക്കിയിലെത്തിയതായിരുന്നു സംഘം. കുട്ടിക്കാനത്തെ റിസോർട്ടിൽ താമസിച്ചുവരികയായിരുന്ന ഇവർ, കരിന്തരുവിയിലെ റിസോർട്ടിലുള്ള മറ്റ് സുഹൃത്തുക്കളെ കാണാനായി പോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന് സമീപത്തുനിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



