ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസിക്കുന്നത് എന്ന് മുൻകൂട്ടി മനസ്സിലാക്കിയാണ് പ്രതി എത്തിയത്. പുലർച്ചെ മുതൽ വീടിന്റെ പിന്നാമ്പുറത്ത് ഒളിച്ചിരുന്ന അക്രമി, വാതിൽ തുറന്ന തക്കം നോക്കി അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. തുടർന്ന് വീടിന് പുറത്തിറങ്ങിയ പ്രതി, അവിടെയുണ്ടായിരുന്ന തൂമ്പയെടുത്ത് മാത്യു ജോസഫിന്റെ തലയ്ക്ക് അടിക്കാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ ഇരുകാലിലും പിടിച്ച് നിലത്തേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയിൽ മാത്യുവിന്റെ തലയുടെ പിൻഭാഗം ശക്തമായി തറയിലിടിച്ച് പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യ അന്നമ്മയെ പ്രതി ബലമായി തള്ളി താഴെയിട്ടു. നിലത്തു വീണ അന്നമ്മയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ദമ്പതികളുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയതോടെ അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാരാണ് പരിക്കേറ്റ ദമ്പതികളെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞയുടൻ തങ്കമണി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സമീപത്തെ എസ്റ്റേറ്റുകളിലും നിർമ്മാണ മേഖലകളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായും ഉടൻ വലയിലാകുമെന്നും പോലീസ് അറിയിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



