HONESTY NEWS ADS

കഞ്ഞിക്കിഴിയിൽ ബധിരനും മൂകനുമായ വയോധികനെ കമ്പിവടിക്ക് തല്ലിച്ചതച്ച സംഭവം: കുപ്രസിദ്ധ കുറ്റവാളി ഉൾപ്പെടെ രണ്ടാമനും പിടിയിൽ

 `

ഇടുക്കി: കഞ്ഞിക്കുഴിയിൽ ബധിരനും മൂകനുമായ വയോധികനെ ക്രൂരമായി മർദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ

കഞ്ഞിക്കുഴിയിൽ ബധിരനും മൂകനുമായ വയോധികനെ ക്രൂരമായി മർദ്ദിച്ച കേസിലെ രണ്ടാം പ്രതിയെ കഞ്ഞിക്കുഴി പോലീസ് സാഹസികമായി പിടികൂടി. തൃശൂർ പുതുക്കാട് സ്വദേശി രോഹിത്താണ് പിടിയിലായത്. കൊലപാതകം, കഞ്ചാവ് കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.


ബധിരനും മൂകനുമായ മണി എന്ന വയോധികനാണ് ആക്രമണത്തിന് ഇരയായത്. എല്ലാ ശനിയാഴ്ചകളിലും കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിലാണ് ഇയാൾ ഉറങ്ങാറുള്ളത്. ഞായറാഴ്ചകളിൽ പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് മുന്നിൽ പാട്ട് കേൾപ്പിച്ച് ലഭിക്കുന്ന വരുമാനമാണ് മണിയുടെ ഏക ജീവിതമാർഗ്ഗം. ബസ് സ്റ്റാൻഡിൽ കിടക്കുകയായിരുന്ന മണിയെ കമ്പിവടി കൊണ്ടാണ് പ്രതികൾ ക്രൂരമായി മർദ്ദിച്ചത്.


കേസിലെ ഒന്നാം പ്രതിയായ യദുകൃഷ്ണനെ കഴിഞ്ഞ ദിവസം കട്ടപ്പന കോഴിമലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതി രോഹിത്തും പിടിയിലാകുന്നത്. ഇടുക്കി ഡി.വൈ.എസ്.പി മോഹൻദാസിന്റെ നിർദ്ദേശാനുസരണം ഇടുക്കി സി.ഐ ജോബി, കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർ ശ്യാം എം.കെ, എസ്.ഐ സജീവ് മാത്യു, സി.പി.ഒമാരായ രാജ്മോഹനൻ, മാത്യു സ്റ്റീഫൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി വലയിലാക്കിയത്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



HASTHA PHARMA & SURGICALS CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS