HONESTY NEWS ADS

വണ്ടിപ്പെരിയാറിൽ കടയിൽ നിന്ന് ഏലക്ക തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞു; രണ്ട് പേർ പിടിയിൽ

വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരസ്ഥാപനത്തിൽ ഏലക്ക തട്ടിയെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ രണ്ട് പേർ പിടിയിൽ


വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരസ്ഥാപനത്തിൽ നിന്ന് 15,750 രൂപ വിലവരുന്ന അഞ്ച് കിലോ ഉണക്ക ഏലക്ക തട്ടിയെടുത്ത് കടന്നുകളഞ്ഞ മലപ്പുറം സ്വദേശികൾ പോലീസിന്റെ പിടിയിലായി. നിലമ്പൂർ സ്വദേശികളായ കാട്ടിക്കുന്നേൽ വീട്ടിൽ അബിദാലി കെ (44), വലിയാട്ട് വീട്ടിൽ മുഹമ്മദ്‌ ഡി ഷെഹിൻ വി (21) എന്നിവരെയാണ് കുമളി പോലീസിന്റെ സഹായത്തോടെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്.


വണ്ടിപ്പെരിയാർ ടൗണിലെ 'നാസ്കോ സ്പൈസസ്' എന്ന കടയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ അഞ്ച് കിലോ ഉണക്ക ഏലക്ക ആവശ്യപ്പെട്ടു. കടയുടമ വില പറയുകയും ഏലക്ക പ്ലാസ്റ്റിക് ചാക്കിൽ കെട്ടി നൽകുകയും ചെയ്ത ഉടൻ പണം നൽകാതെ പ്രതികൾ സാധനവുമായി ബൈക്കിൽ കടന്നുകളയുകയായിരുന്നു. തുടർന്ന് കടയുടമ വണ്ടിപ്പെരിയാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ഉടൻ തന്നെ സമീപത്തെ കുമളി സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി.


ഈ സമയം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുമളി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മാരിയപ്പൻ, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എതിർദിശയിൽ ബൈക്കിൽ വന്ന പ്രതികളെ തിരിച്ചറിഞ്ഞ് പിന്തുടർന്നു. തുടർന്ന് കുമളി സ്റ്റേഷനിലേക്ക് വിവരം കൈമാറുകയും, സബ് ഇൻസ്‌പെക്ടർ സലീം രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ വളഞ്ഞുപിടികൂടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെയും തൊണ്ടിമുതലും തുടർനടപടികൾക്കായി വണ്ടിപ്പെരിയാർ പോലീസിന് കൈമാറി.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



HONESTY NEWS @ IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS