HONESTY NEWS ADS

കാലിഫോർണിയയിലെ മലയാളി യുവതികളുടെ മരണം: നടപടികൾ വേഗത്തിലാക്കി എംബസി; മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി


യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയിൽ പേപ്പറുകൾ പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവും കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. ആൻമേരി ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലും ആയിരുന്നു.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

plot for sale idukki vazhathope



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS