നീലക്കുറിഞ്ഞി വസന്തം കാണാനെത്തിയ വിനോദസഞ്ചാരികളുടെ അതിരുവിട്ട ഫോട്ടോഷൂട്ട് വിവാദത്തിൽ. പള്ളിവാസൽ മലമുകളിൽ സ്ഥാപിച്ചിട്ടുള്ള കുരിശിന് മുകളിൽ കയറി നിന്ന് ഫോട്ടോയെടുത്ത സഞ്ചാരികളുടെ നടപടിക്കെതിരെ നാട്ടുകാരിലും വിശ്വാസികളിലും കടുത്ത പ്രതിഷേധം ഉയരുന്നു.
കുരിശിന് മുകളിൽ അഭ്യാസമുറകളോടെ കയറിനിന്ന് ഫോട്ടോയ്ക്കും വീഡിയോയ്ക്കും പോസ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ലൈക്കുകൾക്കും റീലുകൾക്കും വേണ്ടി വിശ്വാസ പ്രതീകങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാരവും ചിത്രങ്ങളെടുക്കലും സ്വാഭാവികമാണെങ്കിലും, പ്രാദേശിക വിശ്വാസങ്ങളെയും ആരാധനാ ഇടങ്ങളെയും മാനിക്കാൻ സഞ്ചാരികൾ ബാധ്യസ്ഥരാണെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നാറിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവർ ഉത്തരവാദിത്തമുള്ള ടൂറിസം സംസ്കാരം പുലർത്തണമെന്നും, ആരാധനാ പ്രതീകങ്ങളെ അവഹേളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


.jpeg)
