റേഷൻ കാർഡുകളിൽ ആധാർ നമ്പറും മൊബൈൽ നമ്പറും ഉടൻ ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇടുക്കി ജില്ലയിലെ മഞ്ഞ, പിങ്ക്, നീല, വെള്ള റേഷൻ കാർഡുടമകൾ നിലവിൽ ഉപയോഗത്തിലുള്ള ഫോൺ നമ്പർ കാർഡുമായി ചേർക്കണം. ഒപ്പം കാർഡിൽ പേരുള്ള മുഴുവൻ അംഗങ്ങളുടെയും ആധാർ നമ്പറും ലിങ്ക് ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച്, മഞ്ഞ, പിങ്ക് മുൻഗണനാ കാർഡുകളിലുള്ള അംഗങ്ങൾ ഇതുവരെ ആധാർ സീഡിങ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അടിയന്തരമായി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 04862 232321 എന്ന നമ്പറിൽ ബന്ധപ്പെടാം.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



