HONESTY NEWS ADS

സ്വർണവിപണിയിൽ വീണ്ടും കുതിപ്പ്: പവന് 760 രൂപ കൂടി, വെള്ളി വിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കറിയാം (Gold Rate Today:02-10-2026)

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 760 രൂപ വർധിച്ച് വില 1,10,200 രൂപയിലെത്തി. ഗ്രാമിന് 95 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും കുതിച്ചുയരുകയായിരുന്നു. ഇന്നലെ ഗ്രാമിന് 13,680 രൂപയിലും പവന് 1,09,440 രൂപയിലുമാണ് വ്യാപാരം നടന്നത്. റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണ വിപണിയിലെ ഇന്നത്തെ വിലവർധന ഉപയോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന സ്വർണവില 2026 ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ്.


മറ്റ് കാരറ്റുകളുടെ വില

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ വർധിച്ച് 11,315 രൂപയായി. ഇതോടെ പവന് 90,520 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കൂടിയതോടെ പവന് 70,520 രൂപയായി. ഗ്രാമിന് 8,815 രൂപയാണ് ഇന്നത്തെ നിരക്ക്. ഒൻപത് കാരറ്റ് സ്വർണത്തിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,685 രൂപയും പവന് 45,480 രൂപയുമാണ് വിപണി വില. സ്വർണത്തിൻ്റെ പരിശുദ്ധി കുറയുന്നതിന് അനുസരിച്ച് വിലയിലും വലിയ വ്യത്യാസമാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്.


വെള്ളി വിലയിൽ മാറ്റമില്ല

സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളി ഗ്രാമിന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 10 ഗ്രാമിന് 2,350 രൂപയുമാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസം വെള്ളി ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. വ്യവസായിക ആവശ്യങ്ങൾക്കും ആഭരണ നിർമാണത്തിനും വെള്ളി വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വിലയിലെ സ്ഥിരത വിപണിയിൽ ഉണർവുണ്ടാക്കും.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS