വിലക്കുറവിന് താൽക്കാലിക വിരാമം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്, ഇന്നത്തെ നിരക്കറിയാം (Gold Rate Today:19-10-2026)

ACHAYANS GOLD KATTAPPANA

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 35 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,570 രൂപയും പവന് 160 രൂപ വർധിച്ച് 1,08,560 രൂപയുമായി. തുടർച്ചയായ വിലക്കുറവിനുശേഷമാണ് സ്വർണ വിപണിയിൽ വീണ്ടും വർധനവുണ്ടായിരിക്കുന്നത്.


മറ്റ് കാരറ്റുകളിലെ വില

മറ്റ് കാരറ്റുകളിലെ സ്വർണവിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 11,105 രൂപയിലും പവന് 88,840 രൂപയിലുമാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 8,685 രൂപയും പവന് 69,480 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 5,600 രൂപയിലും പവന് 44,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 230 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് നിലവിലെ വില.


വിപണിയിലെ മാറ്റങ്ങൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ ലാഭമെടുപ്പും യുഎസ് ഡോളർ ശക്തിപ്രാപിച്ചതുമാണ് അന്ന് വില കുറയാൻ കാരണമായത്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം നൽകുന്നതായിരുന്നു ഈ മാറ്റം. എന്നാൽ ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഇന്നത്തെ സ്വർണ വില.


ആഗോള വിപണിയിൽ സ്വർണത്തിനുള്ള സുരക്ഷിത നിക്ഷേപ മൂല്യം വീണ്ടും ഉയർന്നതും പലിശ നിരക്കുകളുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിലുണ്ടായ സാമ്പത്തിക മാറ്റങ്ങളുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നു.


ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും പ്രാദേശിക വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിനുപുറമെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നതും വില വർധനയ്ക്ക് കാരണമാകുന്നുണ്ട്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടകമാണ്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS