കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (INTUC) ഇടുക്കി റീജിയണൽ കൺവെൻഷൻ ചെറുതോണിയിൽ സംഘടിപ്പിച്ചു; റോയി കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

INTUC ഇടുക്കി റീജിയണൽ കൺവെൻഷൻ ചെറുതോണിയിൽ സംഘടിപ്പിച്ചു;


കേരള ഇൻഡസ്ട്രിയൽ റൂറൽ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (INTUC) ഇടുക്കി റീജിയണൽ കൺവെൻഷൻ ചെറുതോണി ജില്ലാ വ്യാപാര ഭവനിൽ വിപുലമായ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും യൂണിയന്റെ ഭാവി കർമ്മപദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി ചേർന്ന കൺവെൻഷൻ ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ബാബു പാലക്കിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന്റെ അവകാശ സംരക്ഷണത്തിനും മുന്നേറ്റത്തിനും ഐ.എൻ.ടി.യു.സി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് റോയി കെ. പൗലോസ് എം.എൽ.എ വ്യക്തമാക്കി.


തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും അവകാശ സംരക്ഷണത്തിനുമായി സംഘടന നടപ്പിലാക്കേണ്ട വിവിധ കർമ്മപദ്ധതികളെക്കുറിച്ച് യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. കൺവെൻഷന്റെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (INTUC) ചെറുതോണി യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുകയും പുതിയ പ്രസിഡന്റായി ഷിനോദിനെ തെരഞ്ഞെടുക്കുകയും ചെയ്തു.


യൂണിയൻ നേതാക്കളായ അഡ്വക്കേറ്റ് അനീഷ് ജോർജ്, എൻ. പുരുഷോത്തമൻ, ജോയി കോഴിമല, അനീഷ് പ്ലാസനാൽ, ജോയി വർഗീസ്, ബിനോയ് വർക്കി, ജോയി കുരിയൻ, കെ. ജെ. ഷീൻ, ജിജോ ജോസഫ്, സജിൻ സജി എന്നിവർ സംസാരിച്ചു. റീജിയണൽ പരിധിയിലെ നിരവധി തൊഴിലാളി പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


SURYA WATCH HOUSE CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS