സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശാവഹമായ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. 13,490 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞത്. 1,07,920 രൂപയാണ് വിപണിവില. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഒരു പവൻ സ്വർണം എത്തിനിൽക്കുന്നത്.
അതേസമയം, ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും, സർക്കാർ കടബാധ്യതകളിലെ വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഡോളറിൻ്റെ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ടെന്നും 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീതിയെത്തുടർന്ന് ബുധനാഴ്ച സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തികൊണ്ട് ട്രോയ് ഔൺസിന് 4,075 ഡോളറിലെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ ട്രോയ് ഔൺസിന് 5,500 ഡോളർ എന്ന റെക്കോർഡ് നിലവാരം തൊട്ടതിന് ശേഷമായിരുന്നു ഈ ഇടിവ്.എന്നാൽ, നിലവിലെ ഇടിവ് താൽക്കാലികമാണെന്നും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വൈകാതെ ശക്തമായി തിരിച്ചുവരുമെന്നും ഫണ്ട് മാനേജർമാർ വിലയിരുത്തുന്നു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


