HONESTY NEWS ADS

ഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്ക; തീരുമാനങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് മന്ത്രി ഷിബു ബേബി ജോൺ

ഇടുക്കി കളക്ടറുടെ നടപടിയിൽ ആശങ്കയറിയിച്ച് മന്ത്രി


സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ശാപമായി വന്യ മൃഗങ്ങൾ കാണുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഒരു ഭാഗത്ത്‌ സംരക്ഷിക്കണം എന്നു പറയുമ്പോൾ മറുവശത്തു സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുന്നു. കൊല്ലത്ത് കാട്ടാന ആക്രമണം തടയാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ കരാർ എടുത്തവർ പണി ചെയ്തില്ല. ഇപ്പോൾ പണികൾ തുടങ്ങാൻ നടപടി എടുത്തു. ഓരോ ജീവൻ നഷ്ടപ്പെടുമ്പോഴും ജനങ്ങൾ ആശങ്കാകുലർ ആകുന്നു. പ്രദേശത്തെ ജനങ്ങളെ കൂടി വിശ്വാസത്തിൽ എടുത്ത് വേണം നടപടികൾ ചെയ്യാനെന്നും മന്ത്രി പറഞ്ഞു. കൊല്ലത്തു കാട്ടാന ആക്രമണത്തിൽ മരിച്ച രാജമ്മക്ക് അനുശോചനം രേഖപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസം​ഗം.


ചിന്നക്കനാലിലെ പ്രശ്നങ്ങൾ മനുഷ്യ നിർമിതം ആണ്. ആനത്താരകളിൽ വൻകിട റിസോർട്ട് വന്നു. സ്റ്റെർലിംഗ്, ക്ലബ്‌ മഹേന്ദ്ര ഉൾപ്പെടെ. ഇടുക്കി കളക്ടർ ഉത്തരവിൽ ആശങ്ക ഉണ്ട്. ഉത്തരവ് അടിച്ചേൽപ്പിക്കുക അല്ല വേണ്ടിയിരുന്നത്. ബന്ധപ്പെട്ട ആളുകളെ വിളിച്ചു ചർച്ച നടത്തി വേണമായിരുന്നു ചെയ്യാൻ. ഇടുക്കിയിലെ കർഷകരും പ്രാദേശിക ഭരണ സംവിധാനങ്ങളും സഹകരിക്കണം. ആവശ്യമെങ്കിൽ ഫെൻസിങ് താത്കാലികമായി എടുത്തു മാറ്റണം. ഒരു ദിവസം കൊണ്ട് പരിഹാരം കാണാൻ ഉള്ള മാന്ത്രിക ദണ്ട് ആരുടെ കയ്യിലും ഇല്ല. പ്രത്യേക താല്പര്യങ്ങൾ ഉള്ള രണ്ടു വിഭാഗം ആളുകൾ ഉണ്ട്. മൃഗങ്ങളെ കൊല്ലണം എന്നു പറയുന്ന ഒരു വിഭാഗം ഉണ്ട്. സംരക്ഷിക്കണമെന്ന മറു വിഭാഗവും ഉണ്ട്. വനനാതിർത്തിയിൽ വന്യ മൃഗങ്ങളെ തിരിച്ചു അയക്കുന്ന കൃഷികൾ ചെയ്യണം. മഞ്ഞൾ, നാരകം, ലെമൺ ഗ്രാസ് തുടങ്ങിയവയെന്നും മന്ത്രി പറഞ്ഞു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab




CELLVISION MOBILES CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS