പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്ട്രൽ മാപ്പിലെ അവ്യക്തതകൾ പൂർണ്ണമായും നീക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക, ജനവാസ മേഖലകളെ ബാധിക്കുന്ന ആനത്താര നിർമ്മാണം പിൻവലിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. യാത്രാതടസ്സങ്ങൾ കണക്കിലെടുത്താണ് പരീക്ഷാ ബോർഡിന്റെ തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, ഹർത്താലിൽ നിന്ന് അവശ്യ സർവീസുകളെ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന വിനോദസഞ്ചാരികൾ, റവന്യൂ കായികമേള, പിആർഡിഎസ് പരിപാടി എന്നിവയ്ക്കായി പോകുന്ന വാഹനങ്ങൾ തടയില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



