HONESTY NEWS ADS

പോക്സോ കേസ്: പ്രതിക്ക് 25 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി കോടതി

ഇടുക്കി: പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുടയത്തൂർ കൂവപ്പള്ളി ചക്കിക്കാവ് കരയിൽ ചക്കാലക്കൽ വീട്ടിൽ ജോമോൻ എന്ന തോമസിനെയാണ് (45) ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി അന്യായമായി തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് കേസ്. കുറ്റകൃത്യം തെളിഞ്ഞതിനെ തുടർന്നാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.


സംഭവത്തിൽ കാഞ്ഞാർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ബൈജു പി. ബാബുവാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും ശരിവെച്ചാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പ്രതിക്ക് കഠിനതടവും പിഴയും ചുമത്തി വിധി പ്രസ്താവിച്ചത്.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab




CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS