HONESTY NEWS ADS

നെടുങ്കണ്ടത്ത് മലഞ്ചരക്ക് കടകളിൽ കവർച്ച: ലക്ഷങ്ങളുടെ ഏലക്കയും പണവും കവർന്നു; പ്രതി പിടിയിൽ

നെടുങ്കണ്ടത്ത് മലഞ്ചരക്ക് കടകളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ


നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. മൈലാടുംപാറ കൈലാസനാട് ചേരിക്കൽ വീട്ടിൽ തമ്പി (53) ആണ് പിടിയിലായത്.


സെപ്റ്റംബർ 26-ന് പുലർച്ചെ മുണ്ടിയെരുമ ഹാജിയാർപടി ഭാഗത്തെ മലഞ്ചരക്ക് കടയിൽ നിന്ന് 1,50,000 രൂപ വിലമതിക്കുന്ന 50 കിലോ ഏലക്കായ ഇയാൾ മോഷ്ടിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് ചക്കക്കാനത്തെ കട കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന 50,000 രൂപയും മൂന്ന് ചാക്ക് ഉണക്ക ഏലക്കയും, ജൂൺ മൂന്നിന് ചോറ്റുപാറയിലെ കടയിൽ നിന്ന് 20,000 രൂപയും മോഷ്ടിച്ചത് തമ്പിയാണെന്ന് പോലീസ് വ്യക്തമാക്കി.


നെടുങ്കണ്ടം സി.ഐ ഷൈൻ കുമാർ എ, എസ്.ഐമാരായ ലിജോ പി. മണി, സജി എ, എ.എസ്.ഐ ജോസ്, സി.പി.ഒമാരായ ശ്യാം, സതീഷ് ഡി, ടിനോജ്, ഡോൺ, ആൽബാഷ്, ബിനു, അനന്ദു, ജയശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


POWER HOUSE PREMIUMFITNESS STUDIO - CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS