HONESTY NEWS ADS

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളയ്ക്ക് കടിഞ്ഞാണിടാൻ സർക്കാർ; നിയന്ത്രണത്തിന് നിയമസഭയിൽ പുതിയ ബിൽ വരുന്നു

സ്വകാര്യ ആശുപത്രികളിലെ കൊള്ള നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്.


സ്വകാര്യ ആശുപത്രികളിലെ കൊള്ള നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. ചികിത്സചെലവ് നിയന്ത്രിക്കാനും നിലവാരം മെച്ചപ്പെടുത്താനും നിയമസഭയിൽ ബിൽ കൊണ്ടുവരും. മുറിവാടകയ്ക്കും മരുന്ന് വിലയ്ക്കും ഡോക്ടറെ കാണാനുള്ള ഫീസിനും പിടിവീഴും. ചർച്ചയില്ലാതെ നിയന്ത്രണം നടപ്പാക്കാനികില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരണം. മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നാല് മുതൽ ആറ് ലക്ഷം വരെ. ബൈപ്പാസ് ശസ്ത്രക്രിയക്ക് നാല് ലക്ഷം മുതൽ. രണ്ട് പേർ കിടക്കുന്ന മുറിക്ക് പോലും അയ്യായിരത്തിലധികം ദിവസ വാടക. ഭക്ഷണം, മരുന്ന്, ഡോക്ടറെ കാണുന്നത്, ഫിസിയോ അങ്ങനെ എല്ലാത്തിനും കൊള്ള നിരക്ക്.


പരാതികൾ കൊണ്ട് മടുത്തെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന കമ്മിറ്റിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും കെഎംഎസ്‍സിഎൽ എംഡിയും മറ്റ് അംഗങ്ങൾ. വാണിജ്യവിലയേക്കാൾ കുറവിൽ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് മരുന്ന് നൽകാനാകുമോ, രോഗനിർണയ ചെലവ് കുറയ്ക്കാനാകുമോ, മുറി വാടക കുറയ്ക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കണം.


സർക്കാർ ഇൻഷുറൻസ് സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകാനുള്ള സാധ്യത പരിശോധിക്കണം. കെഎംഎസ്‍എസിഎൽ വഴി സ്വകാര്യ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്യാനാകുമോ എന്നും ചികിത്സാ നിലവാരം ഉയർത്താനാകുമോ എന്നും സമിതി വിലയിരുത്തണം. ശുപാർശകളോട് കൂടി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. റിപ്പോർട്ടിന്മേൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. പ്രായോഗികവശങ്ങൾ ചർച്ച ചെയ്യാതെ നിയന്ത്രണം സാധ്യമല്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷൻ.


ബഹുരാഷ്ട്ര കുത്തക മാനേജ്മെന്റുകൾ കൂടുതൽ ആശുപത്രികൾ ഏറ്റെടുത്തതോടെ സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവ് വൻ തോതിൽ ഉയർന്നിട്ടുണ്ട്. ബ്ലാക്ക്സ്റ്റോണിന്റെ മാത്രം നിയന്ത്രണത്തിൽ 25ൽ അധികം പ്രധാന സ്വകാര്യ ആശുപത്രികളുണ്ട്. കേന്ദ്ര ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ചട്ടത്തിലെ വില ഏകീകരണ വ്യവസ്ഥകൾക്കെതിരെ സ്വകാര്യ ആശുപത്രികളുടെ ഫെഡറേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ നിലവിൽ അത്തരം വ്യവസ്ഥകളില്ല. സ്വകാര്യ ആശുപത്രികളുടെ എതിർപ്പ് മറികടന്ന്, ചട്ടം ഭേദഗതിയുൾപ്പടെ പൂർത്തിയാക്കിയാലേ ചികിത്സാ ചെലവ് നിയന്ത്രിക്കാനാവൂ. മുൻ സർക്കാരിന്റെ കാലത്ത് ഇക്കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേകം സമിതിയെ വച്ചെങ്കിലും മുന്നോട്ട് പോയിരുന്നില്ല.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


POWER HOUSE PREMIUMFITNESS STUDIO - CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS