കൊച്ചിയിൽ തൊണ്ടിമുതലായ എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐക്ക് സസ്പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെയാണ് സസ്പെൻഡ് ചെയ്തത്. എളമക്കരയിൽ പിടികൂടിയ എംഡിഎംഎ പൊലീസ് ഗോഡൗണിലേക്ക് മാറ്റാനായി സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് എസ്ഐ അനസ് മോഷ്ടിച്ചത്. സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചതിലൂടെയാണ് എസ്ഐ ആണ് ലഹരിമരുന്ന് മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



