ഇടുക്കി കാൽവരി മൗണ്ടിൽ മിഠായി രൂപത്തിലുള്ള കഞ്ചാവ് ഗുളികകളുമായി മൂന്ന് വിദ്യാർത്ഥികളെ എക്സൈസ് സംഘം പിടികൂടി. തങ്കമണി എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയൻ പി. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിദ്യാർത്ഥികളിൽ നിന്ന് 87 ഗ്രാം കഞ്ചാവ് ഗുളികകൾ പിടിച്ചെടുത്തു.
വടക്കേ ഇന്ത്യയിൽ നിന്നാണ് ഇത്തരം ലഹരി വസ്തുക്കൾ ഓൺലൈൻ വഴി കേരളത്തിലേക്ക് ഓർഡർ ചെയ്ത് വരുത്തുന്നത്. ഗൂഗിൾ പേ വഴിയാണ് ഇതിനായുള്ള പണം കൈമാറിയിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. മിഠായിയുടെ രൂപത്തിലായതിനാൽ സാധാരണ രീതിയിൽ തിരിച്ചറിയാൻ പ്രയാസമുള്ള ഇത്തരം ഗുളികകൾ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് എക്സൈസിന്റെ നിഗമനം.
സംഭവത്തിന് പിന്നിൽ വലിയൊരു ഓൺലൈൻ ലഹരി ഇടപാട് ശൃംഖല തന്നെയുണ്ടെന്ന് സംശയിക്കുന്നു. കൂടുതൽ കുട്ടികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് എക്സൈസ് വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ അസ്വാഭാവിക സ്വഭാവമാറ്റങ്ങളും ഓൺലൈൻ പണമിടപാടുകളും മാതാപിതാക്കളും അധ്യാപകരും കർശനമായി നിരീക്ഷിക്കണമെന്നും എക്സൈസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



