HONESTY NEWS ADS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയി; വീട്ടില്‍ തടങ്കലിലാക്കി ലൈംഗികമായി ഉപദ്രവിച്ചു; രണ്ട് പേര്‍ പിടിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടങ്കലിലാക്കി ലൈംഗികാതിക്രമം


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം വിജയൻ (58)എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിലാക്കി വിജയൻ ലൈംഗീകമായി ആകമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


പെരുമ്പാവൂർ എസ്എച്ച്ഒ എ അക്ഷയ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ അർജുൻ, സീനിയർ സിപിഒ എം ബി സുബൈർ, സീനിയർ സിപിഒ ഷഫീക്ക്, സിപിഒ ഷാൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab




CELLVISION MOBILES CHERUTHONI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS