ആശങ്കകൾക്കൊടുവിൽ ചക്കക്കൊമ്പൻ ആനയിറങ്കൽ ജലാശയം നീന്തി കരയ്ക്ക് കയറി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ചക്കക്കൊമ്പൻ ആനയിറങ്കൽ ജലാശയം നീന്തി കരയ്ക്ക് കയറി


ചിന്നക്കനാലിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനിടെ ആശങ്കകൾക്കൊടുവിൽ ആന ആനയിറങ്കൽ ജലാശയം നീന്തി കരയ്ക്ക് കയറി. മയക്കുവെടിയേറ്റതിന് പിന്നാലെ ആന ഡാമിലേക്ക് ഇറങ്ങി നീന്തിയത് ദൗത്യസംഘത്തിന് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.


ദൗത്യസംഘം നൽകിയ മയക്കുമരുന്നേറ്റ ആന അവിടെത്തന്നെ നിൽക്കുന്നത് കണ്ട് മയങ്ങിയെന്നായിരുന്നു ഉദ്യോഗസ്ഥർ ആദ്യം കരുതിയിരുന്നത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ചക്കക്കൊമ്പൻ ചോലവനത്തിൽ നിന്നും താഴേക്ക് ഇറങ്ങി ആനയിറങ്കൽ ജലാശയത്തിലേക്ക് കടക്കുകയായിരുന്നു. ബോട്ടിൽ ചുറ്റും സഞ്ചരിച്ച് പടക്കം പൊട്ടിച്ചും എറിഞ്ഞും വനംവകുപ്പ് സംഘം തടയാൻ ശ്രമിച്ചെങ്കിലും കൊമ്പൻ വഴങ്ങാതെ ഡാമിലൂടെ നീന്തുകയായിരുന്നു.


ജലാശയത്തിനുള്ളിലേക്ക് ഇറങ്ങിയതോടെ ഉദ്യോഗസ്ഥർക്ക് മുന്നിൽ വലിയ പരിമിതികളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ബോട്ടുകളിൽ ആനയെ പിന്തുടർന്ന് നിരീക്ഷിക്കുകയും കരയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു. ഒടുവിൽ ഡാം നീന്തിക്കടന്ന ചക്കക്കൊമ്പൻ കരയ്ക്ക് കയറിയതോടെ ദൗത്യസംഘം തുടർനടപടികൾ വേഗത്തിലാക്കി. നിലവിൽ കരയ്ക്ക് കയറിയ ആനയെ വനംവകുപ്പ് സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS