ചിന്നക്കനാലിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദനം: ജീപ്പിന്റെ താക്കോൽ കൊണ്ട് കുത്തി, നിലത്തിട്ട് ചവിട്ടി; മൂന്ന് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ

ഇടുക്കി: ചിന്നക്കനാലിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ജീപ്പ് ഡ്രൈവർമാരുടെ ക്രൂരമർദനം


ഇടുക്കി ചിന്നക്കനാലിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ജീപ്പ് ഡ്രൈവർമാരുടെ ക്രൂരമർദനം. സംഭവത്തിൽ മൂന്ന് ജീപ്പ് ഡ്രൈവർമാരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ സ്വദേശികളായ ചെല്ലദുരൈ, വേൽമുരുകൻ, മുനിയാണ്ടി എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


കോതമംഗലത്തുനിന്ന് സൂര്യനെല്ലി വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ സലിമിനാണ് മർദനമേറ്റത്. ബസ് പാർക്ക് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ജീപ്പിന്റെ പിന്നിൽ തട്ടിയതാണ് തർക്കങ്ങൾക്ക് തുടക്കം. ജീപ്പിന്റെ പാർക്കിങ് ലൈറ്റിന് കേടുപാടുകൾ സംഭവിച്ചെന്ന് ആരോപിച്ച് ജീപ്പ് ഡ്രൈവർമാർ സലിമുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.


പ്രതികൾ വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്തതായി പരിക്കേറ്റ സലിം പൊലീസിന് മൊഴി നൽകി. തലയ്ക്കും നടുവിനും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തെത്തുടർന്ന് ബസിന്റെ സർവീസ് പൂർണമായും മുടങ്ങുകയും യാത്രക്കാർ വഴിയിൽ വലയുകയും ചെയ്തു. സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


ആമസോൺ, ഫ്ലിപ്കാർട്ട് സെയിലുകളുടെ പേരിൽ തട്ടിപ്പ്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS