ആഭരണപ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം (Gold Rate Today:28-11-2026)

ACHAYANS GOLD KATTAPPANA


സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 93,760 രൂപയായി. കഴിഞ്ഞ ദിവസം പവന് 1280 വർദ്ധിച്ച് 94,160 രൂപയിലെത്തിയിരുന്നു. ആ നിരക്കാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ 25നായിരുന്നു. അന്ന് പവന് 90,400 രൂപയായിരുന്നു. നവംബർ 17 ഓടെ പവൻ വില ഒരു ലക്ഷത്തിന് താഴെ എത്തിയിരുന്നു. ഇത് ആഭരണം വാങ്ങാൻ കാത്തുനിന്നവർക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ നവംബർ 26ന് ചെറിയ വ്യത്യാസങ്ങളോടെ സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.


യുഎസ് ഡോളർ സൂചികയും യുഎസ് ട്രഷറി ബോണ്ട് യീൽഡും കരുത്താർജ്ജിച്ചത് സ്വർണവില താഴാൻ കാരണമായി. ഡോളർ ശക്തമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം വാങ്ങാൻ കൂടുതൽ ചെലവാകും, ഇത് ഡിമാൻഡ് കുറയ്ക്കും. അതേസമയം, ടെക്നോളജി, എഐ ഓഹരികളിലുണ്ടായ തകർച്ചയും നഷ്ടം നികത്താൻ നിക്ഷേപകർ നടത്തിയ നിർബന്ധിത വിൽപ്പനയും സ്വർണവിപണിയിലും സമ്മർദ്ദമുണ്ടാക്കി. നേരത്തെയുണ്ടായ ഉയർന്ന വിലയിൽ ലാഭമെടുക്കാനുള്ള വിൽപ്പനയും വില കുറയാൻ ഇടയാക്കിയിട്ടുണ്ട്.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab 



ACHAYANS GOLD KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS