റോഡപകടങ്ങളിൽപ്പെടുന്നവർക്ക് തുണയായി 'ഗോൾഡൻ ഗോൾ'; ജീവൻ രക്ഷിക്കാൻ പുത്തൻ പദ്ധതിയുമായി ആരോഗ്യവകുപ്പ്

റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പുതിയ പദ്ധതി `ഗോൾഡൻ ഗോൾ'


റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ പുതിയ പദ്ധതിയുമായി ആരോ​ഗ്യവകുപ്പ്. `ഗോൾഡൻ ഗോൾ' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. 108നൊപ്പം സർക്കാർ, സ്വകാര്യ ആംബുലൻസുകളെയും ഒന്നിപ്പിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ആരോ​ഗ്യവകുപ്പിൻ്റെ ആലോചന. കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


SURYA WATCH HOUSE CHERUTHONI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS