ഗൾഫിൽ ജോലി നേടാൻ അവസരം; ലുലു ഗ്രൂപ്പ് വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 5-ന് തൃശൂരിൽ

POWER HOUSE FITNESS- CHERUTHONI


മിഡിൽ ഈസ്റ്റിലെ ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിൽ ജോലി ഒഴിവുകളുമായി ലുലു​ഗ്രൂപ്പ് വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കുന്നു. നവംബർ 5ന് തൃശൂർ ഹയാത്ത് റീജൻസിയിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് അഭിമുഖം നടക്കുക. മാനേജ്മെന്റ് ട്രെയിനീസ്, ജൂനിയർ അക്കൗണ്ടന്റ്സ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് പുരുഷ ഉദ്യോ​ഗാർത്ഥികൾക്ക് അവസരം ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.


തസ്തികകൾ ചുവടെ:

മാനേജ്മെന്റ് ട്രെയിനീസ്: എംബിഎ ബിരുദവും റീട്ടെയിൽ സ്റ്റോറുകളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 30 വയസ്സിൽ താഴെ.


ജൂനിയർ അക്കൗണ്ടന്റ്സ്: എംകോം ബിരുദവും അക്കൗണ്ട്സ് വിഭാഗത്തിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായം 30 വയസ്സിൽ താഴെ.


സെയിൽസ്മാൻ/കാഷ്യർ: പ്ലസ് ടു യോഗ്യതയും വസ്ത്രം, സാരി, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, സൂപ്പർമാർക്കറ്റ് മേഖലകളിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 20–28 വയസ്സ്.


ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ ഒഴിവുകളുമുണ്ട്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 40 വയസ്സിൽ താഴെ.പുരുഷ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.


അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിശദമായ ബയോഡാറ്റ, പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 75938 12223, 75938 12225.



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


POWER HOUSE FITNESS- CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS