ഇടുക്കി ജില്ലാ ആസ്ഥാന മേഖലയായ ചെറുതോണി ടൗണിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസന പദ്ധതികൾക്ക് തുടക്കമായി. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം ശ്രീ. റോയി കെ. പൗലോസ് നിർവ്വഹിച്ചു.
മലയോര മേഖലയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ചെറുതോണി ടൗണിലെ പ്രധാന പ്രതിസന്ധിയായ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും. ടൗൺ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടോയ്‌ലറ്റ് സമുച്ചയം, കലാ-സാംസ്കാരിക ഒത്തുചേരലുകൾക്കായി ഓപ്പൺ സ്റ്റേജ് എന്നിവയും പാക്കേജിന്റെ ഭാഗമായി ഇവിടെ ഒരുക്കും. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി എത്രയും വേഗം പൊതുജനങ്ങൾക്ക് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, നേതാക്കളായ എം.ഡി. അർജുനൻ, ബിജു നിള, സി.പി. സലിം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


.jpeg)
