ചെറുതോണി ഡിപ്പോയിലെ പ്രിയദർശിനി ബസ് പുതിയ റൂട്ടിൽ സർവീസ് തുടങ്ങി; സമയക്രമവും സ്റ്റോപ്പുകളും അറിയാം

ചെറുതോണി കെഎസ്ആർടിസി ഡിപ്പോയിലെ പ്രിയദർശിനി ബസ് പുതിയ റൂട്ടിൽ സർവീസ് ആരംഭിച്ചു


ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായി ചെറുതോണി കെഎസ്ആർടിസി ഡിപ്പോയിലെ പ്രിയദർശിനി ബസ് പുതിയ റൂട്ടിൽ സർവീസ് ആരംഭിച്ചു. തകരാറിലായതിനെ തുടർന്ന് സർവീസ് മുടങ്ങിയിരുന്ന വാഹനം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് കൂടുതൽ ഗ്രാമീണ മേഖലകൾക്ക് പ്രയോജനപ്പെടുന്ന പുതിയ റൂട്ടിലേക്ക് പുനഃക്രമീകരിച്ചത്. ചെറുതോണി ടൗണിൽ നടന്ന ചടങ്ങിൽ ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഹൈറേഞ്ചിലെ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പുതിയ സർവീസ് വലിയ ആശ്വാസമാകുമെന്ന് എംഎൽഎ വ്യക്തമാക്കി.


ചടങ്ങിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാൻ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി, പൊതുപ്രവർത്തകരായ എം.കെ. പുരുഷോത്തമൻ, എം.ഡി. അർജുനൻ, അഡ്വ. അനീഷ് ജോർജ്, സി.പി. സലീം, അനിൽ ആനിക്കനാട് തുടങ്ങിയവർ പങ്കെടുത്തു.


സമയക്രമവും റൂട്ടും താഴെ നൽകുന്നു

രാവിലെ 06:10 – കുമളിയിൽ നിന്ന് പുറ്റടി, കമ്പംമെട്ട്, ബാലൻപിള്ള സിറ്റി വഴി നെടുങ്കണ്ടം(08.15)


08.30 നെടുങ്കണ്ടത്ത് നിന്നും പച്ചടി, മേലേചിന്നാർ, മുരിക്കാശ്ശേരി,ഉപ്പുതോട്,മെഡിക്കൽ കോളേജ് വഴി കുയിൽമല (11.00)


11.10 കുയിൽമല- ചെറുതോണി 11.30


1.00 മണിയ്ക്ക് ചേലച്ചുവട് വഴി അടിമാലി (2.20)


2.30 അടിമാലിയിൽ നിന്ന് കല്ലാർകുട്ടി,രാജാക്കാട്, കുത്തുങ്കൽ, ചെമ്മണ്ണാർ, ഉടുമ്പൻചോല വഴി നെടുങ്കണ്ടം (05.20)


5.30 നെടുങ്കണ്ടത്ത് നിന്ന്  ബാലൻപിള്ള സിറ്റി, കമ്പംമെട്ട്, പുറ്റടി വഴി കുമളി (07.35)കുമളിയിൽ എത്തി സർവീസ് അവസാനിപ്പിക്കുന്നു .



🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab


DIAPER POINT - THODUPUZHA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS