കേരള ബാങ്കിന്റെ പേരിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ പോയ മുൻ കളക്ഷൻ ഏജന്റ് മൂന്ന് വർഷത്തിന് ശേഷം പോലീസ് പിടിയിലായി. മൂന്നാർ സ്വദേശി സതീശ് കുമാറിനെയാണ് തമിഴ്‌നാട്ടിലെ വിരുദുനഗറിൽ നിന്ന് മൂന്നാർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേരള ബാങ്കിന്റെ മൂന്നാർ ഈവനിംഗ് ശാഖയിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്ന സമയത്താണ് സതീശ് കുമാർ തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ പേരിൽ സാധാരണക്കാരായ ഉപഭോക്താക്കളിൽ നിന്ന് പണം പിരിച്ചെടുത്ത ശേഷം ഇയാൾ കാലാവധി കഴിഞ്ഞതും അസാധുവായതുമായ പാസ്ബുക്കുകൾ നൽകി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഇത്തരത്തിൽ 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം പ്രതി ഒളിവിൽ പോയി. ദീർഘനാളായി ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്ന പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



