12 കോടിയുടെ ഭാഗ്യവാനെ കാത്ത് കേരളം. 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജ ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പില്‍ നിന്നും വിറ്റ് തീര്‍ന്നിട്ടുണ്ട്. കടകളില്‍ സ്റ്റോക്കുള്ള ടിക്കറ്റുകള്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വില്‍ക്കാം.
രണ്ടാം സമ്മാനമായി അമ്പത് ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും. പൂജ ബംപറിന്റെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ക്രിസ്മസ്പുതുവത്സര ബംപര്‍ വിപണിയിലെത്തും. ടിക്കറ്റിന്റെ പ്രകാശനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍വ്വഹിച്ചിരുന്നു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



