പീരുമേട്ടിൽ കെ.എസ്.ആർ.ടി.സി ബസും ചരക്കുമായി വന്ന സ്വകാര്യ പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. കുമളി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് കുട്ടിക്കാനം ഭാഗത്തുനിന്നെത്തിയ പിക്കപ്പ് വാഹനം ഇടിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെ പീരുമേട് ബി.എസ്.എൻ.എൽ ഓഫീസിന് സമീപമുള്ള കൊടുംവളവിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസിലെ യാത്രക്കാർക്കും പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തുടർന്ന് പീരുമേട് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



