ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ പുന്നയാർ സെന്റ് തോമസ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) 2024-26, 2025-27 ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു. ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് സാം ജോസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പ്രദേശത്തെ കുട്ടികൾക്ക് അക്ഷരദീപം പകർന്നുനൽകുന്ന പുന്നയാർ സെന്റ് തോമസ് ഹൈസ്കൂളിൽ, രണ്ട് വർഷത്തെ കഠിന പരിശീലനം പൂർത്തിയാക്കിയ 88 കേഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ അണിനിരന്നത്. സീനിയർ കേഡറ്റുകളായ സെറാ മരിയ സിജോ, ജൂവൽ മരിയ അഭിലാഷ് എന്നിവർ പരേഡ് നയിച്ചു. മുഖ്യാതിഥിയായ ഇടുക്കി അഡീഷണൽ എസ്.പി സാം ജോസ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിക്കുകയും മുഖ്യസന്ദേശം നൽകുകയും ചെയ്തു. ഇടുക്കി ഡിവൈ.എസ്.പി മോഹൻദാസ് കെ.ആർ കേഡറ്റുകൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകളെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജോമോൾ എം.ടി മുഖ്യപ്രഭാഷണം നടത്തി.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപാ ജോസഫ്, ഐസൻ ജിത്ത്, ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ ജോബി കെ.ജെ, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഡീക്കൻ കിഷോർ മാത്യു, കഞ്ഞിക്കുഴി സബ് ഇൻസ്പെക്ടർ ജോസ്മി തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് വിൻസെന്റ് കല്ലിടുക്കിൽ, എസ്.പി.സി പി.ടി.എ പ്രസിഡന്റ് മാത്യൂസ് ഐക്കര, എം.പി.ടി.എ പ്രസിഡന്റ് ദീപ റോയ്, ഡി.ഐ ബാബു വി.ബി, എ.സി.പി.ഒ കല ബേബി, സി.പി.ഒ സോജൻ വർഗ്ഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ.👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


.jpeg)

