വിദ്യാഭ്യാസ-പാഠ്യേതര രംഗങ്ങളിൽ ചരിത്രനേട്ടം കുറിച്ച് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം. അറക്കുളം സബ്ജില്ലാതലത്തിൽ നടന്ന സ്പോർട്സ്, ആർട്സ്, സയൻസ്, സോഷ്യൽ സയൻസ്, മാത്സ്, ഐടി, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കിയാണ് സ്കൂൾ മികവ് തെളിയിച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസം ഇരട്ടയാറിൽ നടന്ന ജില്ലാതല പ്രവർത്തി പരിചയ മേളയിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വാഴത്തോപ്പ് സ്കൂൾ ഓവറോൾ ജേതാക്കളായി. 121 പോയിന്റുകൾ നേടിയാണ് ഈ അപൂർവ്വ നേട്ടം സ്കൂൾ സ്വന്തമാക്കിയത്. ജില്ലാതല പ്രവർത്തിപരിചയ മേളയിൽ ആദ്യമായാണ് വാഴത്തോപ്പ് സ്കൂൾ ഓവറോൾ കിരീടം ചൂടുന്നത് എന്നത് സ്കൂളിന്റെ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുന്നു.
സബ്ജില്ലാ, ജില്ലാതല മത്സരങ്ങളിൽ സ്കൂളിന്റെ യശസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ മിടുക്കരായ വിദ്യാർത്ഥി പ്രതിഭകളെയും, അവരെ സജ്ജരാക്കിയ അർപ്പണബോധമുള്ള അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പിടിഎ ഭാരവാഹികളും പ്രത്യേകമായി അനുമോദിച്ചു. കൂട്ടായ പ്രവർത്തനവും ആത്മവിശ്വാസവുമാണ് ഈ ചരിത്രവിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



