ഇടുക്കി ശാന്തൻപാറ ചേരിയാർ മേഖലയിലെ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായിരുന്ന റാണി എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ധരിച്ചിരുന്ന വസ്ത്രങ്ങളും ഒപ്പമുണ്ടായിരുന്ന വ്യക്തിഗത വസ്തുക്കളും പരിശോധിച്ചാണ് മൃതദേഹം ഇവരുടേതാണെന്ന് ബന്ധുക്കൾ പ്രാഥമികമായി തിരിച്ചറിഞ്ഞത്.
ഏലത്തോട്ടത്തിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമായ നിലയിലാണ്. ശരീരത്തിൽ മൃഗങ്ങൾ കടിച്ചതിന്റെ പാടുകളുണ്ടെന്നും ഒരു കൈ നഷ്ടപ്പെട്ട നിലയിലാണെന്നും വിവരമുണ്ട്. ഇതോടെ മരണത്തിന് പിന്നിൽ വന്യമൃഗങ്ങളുടെ ആക്രമണമാണോ എന്ന സംശയം ശക്തമായിട്ടുണ്ട്. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള വിശദമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



