മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടി പിന്നിട്ടു: 9 ഷട്ടറുകൾ ഉയർത്തി തമിഴ്‌നാട്; കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യത

 മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഡാമിന്റെ പരമാവധി  സംഭരണശേഷി ആയ142 അടി പിന്നിട്ടു.കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യത 




ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഡാമിൻറെ  9  ഷട്ടറുകൾ ആണ് തമിഴ്നാട് തുറന്നിരിക്കുന്നത്.4928.91 ക്യുസെക്സ് ജലമാണ് പുറത്തേക്ക് ഒഴുകുന്നത്.   നീരൊഴുക്ക് ശക്തമായി തുടരുകയാണ്.2300 അടി   ജലമാണ് തമിഴ്നാട്  കൊണ്ടുപോകുന്നത്.വൃഷ്ടി പ്രദേശത്തു നീരൊഴുക്ക് ശക്തമായി തുടരുകയാണ്.2018 നു ശേഷം ആദ്യമായാണ് ജലനിരപ്പ് 142 അടി  പിന്നിടുന്നത് .

 ജലനിരപ്പ് ക്രമീകരിക്കുന്നത്തിന്റെ ഭാഗമായി കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യത ഉണ്ട്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലും  താമസിക്കുന്നവർ  കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS