ഇടുക്കി ജില്ലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടം കിഴക്കേക്കവലയിൽ ഉപവാസ സത്യാഗ്രഹം ആരംഭിച്ചു.101കർഷകരെ അണിനിരത്തിയാണ് സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്.
ഒരു നീണ്ട ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇടുക്കിയിലെ പട്ടയ പ്രശ്നങ്ങക്കും കർഷക സമരങ്ങൾക്കും തുടക്കം കുറിക്കുകയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി.രാവിലെ 10 മണി മുതൽ മുതൽ വൈകിട്ട് 5 മണി വരെയാണ് സത്യാഗ്രഹ സമരം. ജില്ലയിലെ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക ,പട്ടയ ഭൂമിയിലെ നട്ടുവളർത്തിയ മരം മുറിക്കുന്നതിനുള്ള അനുമതി നൽകി മുമ്പ് ഇറക്കിയ ഉത്തരവ് പിഴവുകൾ ഇല്ലാതെ വീണ്ടും ഇറക്കുക, പട്ടയ വിഷയത്തിൽ സർക്കാർ ജാഗ്രതയോടെയും ഇച്ഛാശക്തിയോടും കൂടെ പ്രവർത്തിക്കുക,വനംവകുപ്പ് വനവിസ്തൃതി കൂട്ടാൻ നടത്തുന്ന പ്രവർത്തനങ്ങൾ നിർത്തലാക്കുക,വന്യജീവി ആക്രമണത്തിൽ നാശം വിതക്കുന്ന കർഷകർക്ക് ഉണ്ടാവുന്ന നഷ്ടം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ഉപവാസ സത്യാഗ്രഹം നടത്തുന്നത്