HONESTY NEWS ADS

ഇടുക്കി ഡാം ഷട്ടർ കൂടുതൽ ഉയർത്തുന്നു.ഡാമിലെ ജലനിരപ്പ് ഉയർന്നു

 ഇടുക്കി - ചെറുതോണി ഡാമിൽ നിന്ന് കൂടുതൽ  ജലം ഒഴുക്കി വിടും



ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ   ഡാമിലെ ജലനിരപ്പ് -  അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ഇന്ന്  രാവിലെ 10 മണി മുതൽ   ചെറുതോണി ഡാമിന്റെ തുറന്ന ഷട്ടറിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. 

 ഡാമിന്റെ ഒരു ഷട്ടർ ഒരു മീറ്റർ വരെ ഉയർത്തി  100  ക്യുമെക്സ് നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി -പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS