പമ്പയിലും സന്നിധാനത്തും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ശബരിമല യാത്രയ്ക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്
.ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.പമ്പ ത്രിവേണിയിൽ വെള്ളംകയറി.ജലനിരപ്പ് ഉയർന്നതിനെതുടർന്ന് പമ്പ അണക്കെട്ടിൽ റെഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രി 9 മണിക്കാണ് കെഎസ്ഇബി സുരക്ഷാവിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്
ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഏറ്റവും അടുത്ത ദിവസത്തിൽ തന്നെ ബുക്ക് ചെയ്ത എല്ലാവർക്കും ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ഇപ്പോൾ അവരവരുടെ സ്ഥലങ്ങളിൽ നിന്നുള്ള യാത്ര ഒഴിവാക്കേണ്ടതുമാണ്എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്

