കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്: കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത;നാളെ പുതിയ ന്യുന മർദ്ദം രൂപപ്പെടും.

 കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളിൽ യെല്ലോ അലേർട്ട്


ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം,  തെക്കൻ ആൻഡമാൻ കടലിൽ  നവംബർ 30 ഓടെ രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി  ചക്രവാതചുഴി നിലനിൽക്കുന്നു. ഇന്ന്  ചക്രവാതചുഴി  അറബികടലിൽ പ്രവേശിക്കാൻ സാധ്യത. വടക്ക് കിഴക്കൻ കാറ്റ് തെക്ക്  ആന്ധ്രാ - തമിഴ്നാട് തീരങ്ങളിൽ ശക്തി പ്രാപിച്ചിരിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ ഒറ്റപ്പെട്ടഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിനും സാധ്യതയുണ്ട്. ശ്രീലങ്കൻ തീരത്ത് അറബിക്കടലിൽ എത്തിയ ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS