HONESTY NEWS ADS

നാട് മുങ്ങിയാലും നാട് മരിച്ചാലും എനിക്കൊരു പ്രശ്നവുമില്ല എന്ന് കരുതുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലെ ഏറ്റവും വലിയ ഭീഷണിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

 മുല്ലപ്പെരിയാർ വിഷയത്തിൽ  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


റിപ്പോർട്ട്:മുബിൻ സലിം 

മുല്ലപ്പെരിയാറിൽ നടക്കുന്നത് നിലനിൽപ്പിന്റെ പോരാട്ടം ആണെന്നും, ഓന്ത് നിറം മാറുന്നത് പോലെ  പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ഭരണപക്ഷത്ത്  ഇരിക്കുമ്പോഴും രണ്ടു വ്യത്യസ്ത നിലപാടുകളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്ന് ലോകം മുഴുവൻ അംഗീകരിക്കുന്ന കാര്യമാണെന്ന്  കെ സുധാകരൻ പറഞ്ഞു.

മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയണം എന്ന് ആവശ്യപ്പെട്ട് ജില്ലാ  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ മുതൽ വാളാർഡി വരെ മനുഷ്യ ചങ്ങല തീർത്തു.മനുഷ്യ ചങ്ങലയിൽ  കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ,ഇടുക്കി എം പി ഡീൻ കുര്യാക്കോസ്, ഡി സി സി പ്രസിഡണ്ട് സി പി മാത്യു , മുൻ ഡിസിസി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS