HONESTY NEWS ADS

മുല്ലപ്പെരിയാറിൽ സർക്കാരിൻറെ സമീപനം സത്യപ്രതിജ്ഞാ ലംഘനം : അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം എന്നാവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട് (ജേക്കബ്)‌ ആലുവയിൽ പെരിയാറിനു കുറുകെ മനുഷ്യചങ്ങല തീർത്തു നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന കേരളത്തിൻറെ  ആവശ്യം സുപ്രീംകോടതിയിൽ സ്ഥാപിച്ചെടുക്കുന്നതിൽ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ച അപകടകരമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരിൻറെ  ഈ അലംഭാവം സത്യപ്രതിജ്ഞാലംഘനമാണെന്നും യൂത്ത് ഫ്രണ്ട് (ജേക്കബ്‌ )സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം ആരോപിച്ചു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം എന്നാവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട് (ജേക്കബ്)‌ ആലുവയിൽ   പെരിയാറിനു കുറുകെ മനുഷ്യചങ്ങല തീർത്തു നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


റിപ്പോർട്ടർ:റ്റിൻസ് ജെയിംസ് 


അനുമതി  ലഭിച്ചാൽ തന്നെ പുതിയ ഡാം നിർമ്മിക്കാൻ വർഷങ്ങൾ എടുക്കും. പുതിയ അണക്കെട്ട് കമ്മീഷൻ ചെയ്യുന്നത് വരെ ഡാം സുരക്ഷാ വിഷയം പഴയ പടി തുടരുകയും  ചെയ്യുമെന്നതിനാൽ  സർക്കാരിന്റെ ഉദാസീനത വലിയനാശത്തിനു വഴി വയ്ക്കും . പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ മാറി മാറി വരുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കഴിയാത്തത്  ദൗർഭ്യാഗ്യകരമാണ് .അമ്പതു വർഷം  മാത്രം ആയുസ് കല്പിച്ച മനുഷ്യ നിർമ്മിതമായ ഡാം ഒരിക്കലും പൊട്ടില്ല എന്ന തമിഴ്നാടിന്റെയും തമിഴ്നാട് സർക്കാരിന് ഒത്താശ പാടുന്നവരുടെയും നിലപാട് ദുരൂഹമാണ് .ജനങ്ങളുടെ ജീവൻ വച്ചുള്ള പരീക്ഷണം സംസ്ഥാന സർക്കാർ മതിയാക്കണം . പുതിയ ഡാമിന് അനുമതി നേടാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിന്റെ സുരക്ഷയെ കരുതി കേരളത്തിന്റെ മണ്ണിൽ നിലനിൽക്കുന്ന ഡാം ഡീക്കമ്മീഷൻ  ചെയ്തു പൊളിച്ചു കളയാൻ എങ്കിലും സർക്കാർ തയാറാകണം, പ്രേംസൺ ആവശ്യപ്പെട്ടു.


പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ  അധ്യക്ഷത വഹിച്ചു .യുഡിഎഫ്  ചെയർമാൻ ലത്തീഫ് പൂഴിത്തുറ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ മൺസൂർ പാലയം പറമ്പിൽ, ആർ.ദിനേശ്, ഡി. ഷിബു, ആൽബിൻ പ്ലാക്കൽ, സാൻജോ ജോസ്, ഫെനിൽ പോൾ,ബിനു ഐസക്ക്, ബിബിൻ മണ്ണത്തൂർ, ജെയ്സൺ പൂഞ്ചലായിൽ, ജിനീഷ് പുന്നമറ്റം, റോയ് ഡേവിസ്, സന്തോഷ്‌ മാത്യു, അഷ്‌റഫ്‌ കുരുടിയിൽ, നിഷാദ് കാവലാടൻ, അനൂപ് വർഗീസ്, ബാബു, എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS