HONESTY NEWS ADS

സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിക്കും.....എത്ര രൂപ കൂട്ടണമെന്ന കാര്യത്തിൽ തീരുമാനമായില്ല.

സംസ്ഥാനത്ത്  ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആൻറണി രാജു. ബസ് ഉടമകളുമായി   നടത്തിയ  ചർച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്. എത്ര രൂപ കൂട്ടണമെന്ന് കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Report: Anish Idukki




എന്നാൽ ബസ്സുടമകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ അടക്കമുള്ള പൊതുജനങ്ങൾക്ക് അമിതഭാരം ഉണ്ടാകാതെ എങ്ങനെ നടപ്പാക്കാം എന്നാണ് സർക്കാർ പരിശോധിച്ച് വരുന്നത് .പരിഷ്കരിച്ച ബസ്ചാർജ് എന്നുമുതൽ നടപ്പിലാക്കണമെന്ന് ഉടൻതന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാമചന്ദ്രൻ കമ്മീഷൻ ആയും മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളാൻ ആണ് ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS