HONESTY NEWS ADS

പെട്രോളിന് പിന്നാലെ 100 കടന്ന് തക്കാളിയും. പച്ചക്കറി വിലയിൽ നട്ടംതിരിഞ്ഞു സംസ്ഥാനം

 സംസ്ഥാനത്തെ തക്കാളിയുടെ വില 100 രൂപ.വിലക്കയറ്റം മാസങ്ങളോളം നീണ്ടുനിൽക്കുമെന്ന് സൂചന.




കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 100 രൂപയാണ്. പച്ചക്കറി പലവ്യഞ്ജനം എന്നിവയുടെ വില ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത മഴ മൂലമാണ് തക്കാളിയുടെ വില ഉയരാനും ഗുണനിലവാരം കുറയാനും കാരണമായി കർഷകരും വ്യാപാരികളും പറയുന്നത് .മഴ കനത്തതിനാൽ ആഭ്യന്തര ഉത്പാദനത്തിലും ഇടിവ്  നേരിട്ടു.അപ്രതീക്ഷിത  മഴയിൽ ഉണ്ടായ കൃഷിനാശത്തിൽ ഇനി പുതിയ കൃഷി ഫലമാകുന്നത് വരെ വില കൂടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

പച്ചക്കറി മൊത്തവ്യാപാരം നടക്കുന്ന ഇടുക്കിയിലെ  മാർക്കറ്റിൽ  തക്കാളിക്ക് ഇപ്പോൾ 100 രൂപയാണ്  .മുരിങ്ങയ്ക്കയുടെ വില 40 ല്‍ നിന്ന് 130 ആയി ഉയര്‍ന്നിട്ടുണ്ട്.വെണ്ടയ്ക്കയുടെ വില 50 രൂപയിൽനിന്ന് 90 രൂപവരെയെത്തി.
ഉള്ളിക്ക് കിലോഗ്രാമിന്‌ 40 രൂപയാണ് വില.പാചക എണ്ണയുടെ വിലയും ഉയര്‍ന്നു.
വില കൂടിയതോടെ സാധനങ്ങള്‍ വാങ്ങാനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞു.അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS