ഇടുക്കിയിലെ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തുന്നുണ്ടെന്നും ഏജൻറ് മാർ അനധികൃതമായി ഇടപെടലുകൾ നടത്തുന്നുണ്ടെന്നും നിരന്തരം പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് എല്ലാ ഓഫീസുകളിലും ഒരേ സമയം വിജിലൻസ് സംഘം പരിശോധന നടത്തിയത്.
ഇടുക്കി,അടിമാലി പീരുമേട്, നെടുങ്കണ്ടം, തൊടുപുഴ എന്നീ ഓഫീസിലായിരുന്നു പരിശോധന നടന്നത്. ഇതിൽ മൂന്ന് ഓഫീസുകളിൽ നന്നായി ഒന്നേകാൽ ലക്ഷത്തോളം രൂപ പിടിച്ചെടുത്തു
പീരുമേട് സബ് റീജണൽ ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത 65060 രൂപ പിടിച്ചെടുത്തു. പരിശോധന സമയത്ത് ഇടുക്കി,അടിമാലി ഓഫീസുകളിൽ എത്തിയ ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാരുടെ പക്കൽ നിന്നും ഉറവിടം വ്യക്തമാക്കാൻ സാധിക്കാത്ത പണവും കണ്ടെടുത്തു.ഇടുക്കിയിലെ ഓഫീസിൽ എത്തിയ ഏജന്റിൽ നിന്നും 16,060 രൂപയും അടിമാലി ഓഫീസിലെത്തിയ ഏജന്റിൽ നിന്നും58100 രൂപയും പിടിച്ചെടുത്തു.വൈകിട്ട് 4 മണിക്ക് തുടങ്ങിയ പരിശോധന രാത്രിയിലും തുടരുകയാണ്.തൊടുപുഴ, നെടുങ്കണ്ടം തുടങ്ങിയ ഓഫീസുകളിൽ അനധികൃത പണം കണ്ടെത്താൻ സാധിച്ചില്ല എങ്കിലും ഫയലുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം

